വീട്ടുതടങ്കലിലെന്ന് വൈ.എസ്. ശർമിള
Thursday, May 1, 2025 2:51 AM IST
വിജയവാഡ: തന്നെ സംസ്ഥാന സർക്കാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ.എസ്. ശർമിള ആരോപിച്ചു.
നടപടിയുടെ കാരണം അറിയില്ലെന്നും അത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുതന്നെ ജനങ്ങളോട് പറയണമെന്നും ശർമിള സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആവശ്യപ്പെട്ടു.
തന്റെ ജോലിസ്ഥലമായ കോൺഗ്രസ് ഓഫീസിൽ പോകുന്നത് തെറ്റാണോയെന്നും ഭരണഘടനാവകാശങ്ങൾ ഹനിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു.