പാക് പതാകയിൽ കുട്ടിയെക്കൊണ്ട് മൂത്രമൊഴിപ്പിച്ചു; മൂന്നു പേർക്കെതിരേ കേസ്
Thursday, May 1, 2025 2:51 AM IST
അലിഗഡ് (യുപി): പാക്കിസ്ഥാൻ പതാകയിൽ മൂത്രമൊഴിക്കാൻ സ്കൂൾ കുട്ടിയെ നിർബന്ധിക്കുന്ന വീഡിയോയിൽ മൂന്നു പേർക്കെതിരേ കേസെടുത്ത് പോലീസ്.
ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. തിങ്കളാഴ്ച സ്കൂളിൽനിന്നു മടങ്ങുന്നതിടെ നിലത്തുകിടന്ന പാക്കിസ്ഥാൻ പതാക നോക്കുകയായിരുന്ന കുട്ടിയെ ഒരു കൂട്ടം ആളുകൾ തടഞ്ഞുവയ്ക്കുകയായിരുന്നു.
കുട്ടിയുടെ പേരു ചോദിച്ച ശേഷം അസഭ്യം പറയുകയും പാക് പതാകയിൽ മൂത്രമൊഴിക്കാൻ നിർബന്ധിക്കുകയായിരുന്നെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.