ധ​​​​രം​​​​ശാ​​​​ല: ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ധ​​​​രം​​​​ശാ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ന്ന ദേ​​​​ശീ​​​​യ മാ​​​​സ്റ്റേ​​​​ഴ്സ് ഗെ​​​​യിം​​​​സ് പ​​​​വ​​​​ർ​​​​ലി​​​​ഫ്റ്റിം​​​​ഗി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി മെ​​​​ഡ​​​​ൽ നേ​​​​ടി ദ​​​​ന്പ​​​​തി​​​​ക​​​​ൾ. അ​​​​നു​​​​പ​​​​മ സ്വ​​​​ർ​​​​ണ​​​​വും ഭ​​​​ർ​​​​ത്താ​​​​വ് സി​​​​ബി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വെ​​​​ങ്ക​​​​ല​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

45 പ്ല​​​​സ് വ​​​​നി​​​​താ വി​​​​ഭാ​​​​ഗം 83 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് അ​​​​നു​​​​പ​​​​മ​​​​യു​​​​ടെ സ്വ​​​​ർ​​​​ണ നേ​​​​ട്ടം. 50 പ്ല​​​​സ് 83 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​ണ് സി​​​​ബി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഡി​​​​സം​​​​ബ​​​​റി​​​​ൽ മ​​​​ല​​​​പ്പു​​​​റം വേ​​​​ദി​​​​യാ​​​​യ സം​​​​സ്ഥാ​​​​ന മാ​​​​സ്റ്റേ​​​​ഴ്സ് ഗെ​​​​യിം​​​​സി​​​​ൽ അ​​​​നു​​​​പ​​​​മ സ്വ​​​​ർ​​​​ണ​​​​വും സി​​​​ബി വെ​​​​ള്ളി​​​​യും നേ​​​​ടി​​​​യി​​​​രു​​​​ന്നു. ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന സം​​​​സ്ഥാ​​​​ന പ​​​​വ​​​​ർ ലി​​​​ഫ്റ്റിം​​​​ഗ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ലും ഈ ​​​​നേ​​​​ട്ടം ദ​​​​ന്പ​​​​തി​​​​ക​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സി​​​​ലും മി​​​​ന്നു​​​​ന്ന പ്ര​​​​ക​​​​ട​​​​നം ഇ​​​​രു​​​​വ​​​​രും കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്.


കോ​​​​ട്ട​​​​യം ക​​​​ള​​​​ത്തി​​​​പ്പ​​​​ടി​​​​യി​​​​ലെ സോ​​​​ള​​​​മ​​​​ൻ​​​​സ് ജിം ​​​​ഫി​​​​റ്റ്ന​​​​സ് സെ​​​​ന്‍റ​​​​ർ ആ​​​​ൻ​​​​ഡ് സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ്ബി​​​​ലാ​​​​ണ് ഇ​​​​രു​​​​വ​​​​രും പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.