രാജ്യവിരുദ്ധ പോസ്റ്റ്: വനിതാഡോക്ടർക്കെതിരേ കേസ്
Wednesday, April 30, 2025 2:39 AM IST
മംഗളൂരു: പഹൽഗാം ഭീകരാക്രമണവും പാക്കിസ്ഥാനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ രാജ്യവിരുദ്ധ പോസ്റ്റിട്ടതിന് വനിത ഡോക്ടർക്കെതിരേ കേസെടുത്തു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡോ.ആതിഫ ഫാത്തിമയ്ക്കെതിരേയാണ് മംഗളൂരു സിറ്റി പോലീസ് കേസെടുത്തത്. ഇവരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
ജോലിയിൽനിന്ന് ഇവരെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.