കാഞ്ചി കാമകോടി പീഠത്തിന് പിൻഗാമി; സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി അഭിഷിക്തനായി
Thursday, May 1, 2025 2:51 AM IST
കാഞ്ചീപുരം: കാഞ്ചി കാമകോടി പീഠത്തിന്റെ 71-ാമത് ശങ്കരാചാര്യരായി വേദ പണ്ഡിതൻ സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി അഭിഷിക്തനായി.
കാഞ്ചീപുരത്തെ പഞ്ചഗംഗാ തീർഥം കാമാക്ഷി അംബാൾ ദേവസ്ഥാനത്തു നടന്ന ചടങ്ങിൽ മഠാധിപതി ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി മുഖ്യകാർമികത്വം വഹിച്ചു.
ആന്ധ്രപ്രദേശിലെ അന്നവാരം ക്ഷേത്രയിൽ ദുഡ്ഡു ശ്രീനിവാസ സൂര്യ സുബ്രഹ്മണ്യ ധന്വന്തരിയുടെയും അലിവേലു മംഗദേവിയുടെയും മകനായി 2001 ലാണ് സത്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി ജനിച്ചത്.
ഗണേഷ് ശർമ ദ്രാവിഡ് എന്നതാണ് പൂർവാശ്രമത്തിലെ നാമം. യജുർവേദം, സാമവേദം, ഷഡംഗങ്ങൾ, ദശോപനിഷദ് എന്നിവയിൽ ആശ്രമപഠനം പൂർത്തിയാക്കിയിട്ടുണ്ട്.