ന്യൂ​ഡ​ല്‍​ഹി: ആ​ക്സി​യം 4 വി​ക്ഷേ​പ​ണം മേ​യ് 29നു ​രാ​ത്രി 10.30ന് ​ന​ട​ക്കും. രാ​കേ​ഷ് ശ​ര്‍​മ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ​ക്കാ​ര​നാ​യ ഒ​രാ​ൾ, ശു​ഭാ​ന്‍​ഷു ശു​ക്ല ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലേ​ക്കു പോ​കു​ന്നു​വെ​ന്ന​താ​ണ് ആ​ക്സി​യം ദൗ​ത്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.

നാ​സ​യു​ടെ മു​തി​ര്‍​ന്ന ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ക പെ​ഗ്ഗി വി​റ്റ്സ​ണ്‍, പോ​ള​ണ്ടു​കാ​ര​നാ​യ സ്ലാ​വോ​സ് ഉ​സ്നാ​ന്‍​സ്കി, ഹം​ഗ​റി​ക്കാ​ര​ന്‍ ടി​ബോ​ര്‍ കാ​പു എ​ന്നി​വ​രാ​ണ് ആ​ക്സി​യം 4ലെ ​മ​റ്റു യാ​ത്ര​ക്കാ​ര്‍.


സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റാ​യി​രി​ക്കും വി​ക്ഷേ​പ​ണ വാ​ഹ​നം. സ്പേ​സ് എ​ക്സി​ന്‍റെ​ത​ന്നെ ഡ്രാ​ഗ​ണ്‍ പേ​ട​ക​മാ​ണ് യാ​ത്രാ​വാ​ഹ​നം. ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ശു​ഭാ​ന്‍​ഷു ശു​ക്ല ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലേ​ക്കു പോ​കു​ന്ന​ത്.