പാക്കിസ്ഥാന് അനുകൂലമായി സംസാരിക്കുന്നത് രാജ്യദ്രോഹം: സിദ്ധരാമയ്യ
Thursday, May 1, 2025 2:51 AM IST
ബംഗളൂരു: പാക്കിസ്ഥാന് അനുകൂലമായി സംസാരിക്കുന്നത് തെറ്റാണെന്നും അത് രാജ്യദ്രോഹത്തിനു തുല്യമാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഭവത്തിനു പിന്നിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ ഇര ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അറസ്റ്റിലായവർ മാത്രമാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ ഏകദേശം 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങൾ സംഭവം ഗൗരവമായി എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.