നാവികസേനാ തലവന്‍ മോദിയെ കണ്ടു
Sunday, May 4, 2025 1:31 AM IST
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നാവികേസനാ തലവന്‍ അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി പ്രധാമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സുപ്രധാന കൂടിക്കാഴ്ച.
രാവിലെ ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ച മുഖ്യമന്ത്രി ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള ജനവികാരവും പങ്കുവച്ചുവെന്നാണ് റിപ്പോർട്ടുകൾ.