പഹൽഗാം ഭീകരാക്രമണം: ഇന്ത്യ നേരിട്ടത് പത്തു ലക്ഷം സൈബർ ആക്രമണങ്ങൾ
Saturday, May 3, 2025 3:25 AM IST
മുംബൈ: കാഷ്മീരിലെ പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലെ വെബ്സൈറ്റുകളിലും പോർട്ടലുകളിലും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഹാക്കിംഗ് യുദ്ധംതന്നെ നടന്നതായി മഹാരാഷ്ട്ര സംസ്ഥാന പോലീസിന്റെ സൈബർഡോം ഡിറ്റക്ഷൻ വിഭാഗം റിപ്പോർട്ട് ചെയ്തു.
പത്തുലക്ഷത്തിലധികം ഓൺലൈൻ ഹാക്കിംഗുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് എഡിജിപി യശസ്വി യാദവ് പറഞ്ഞു. പാക്കിസ്ഥാനു പുറമേ മധ്യേഷ്യയിൽനിന്നും ഇന്തോനേഷ്യ, മൊറോക്കോ രാജ്യങ്ങളിൽനിന്നുമാണ് സൈബർ ആക്രമണമുണ്ടായത്. ഇസ്ലാം സംഘടനകളെന്ന് അവകാശപ്പെട്ടായിരുന്നു ഹാക്കിംഗ്.