യുപിയിലെ അതിവേഗ പാതയിൽ പറന്നിറങ്ങി പോർവിമാനങ്ങൾ
Saturday, May 3, 2025 3:25 AM IST
ഷാജഹാൻപുർ: രാജ്യത്തിന്റെ വ്യോമസേനയുടെ കരുത്ത് വ്യക്തമാക്കി യുപിയിലെ അതിവേഗ പാതയിൽ പോർ വിമാനങ്ങളുടെ പരിശീലനം.
ഷാജഹാൻപുരിലെ "ഗംഗ എക്സ്പ്രസ്വേ’യിൽ 3.5 കിലോമീറ്ററോളം ദൈർഘ്യത്തിലായിരുന്നു പോർവിമാനങ്ങളുടെ അഭ്യാസ പ്രകടനം. "ലാൻഡ് ആൻഡ് ഗോ’എന്ന പേരിലുള്ള പരിശീലനത്തിൽ വ്യോമസേനയുടെ മുൻനിര വിമാനങ്ങളെല്ലാം അണിനിരന്നു.
ലക്നോ-ആഗ്ര, പൂർവാഞ്ചൽ അതിവേഗപാതകളിലും പോർവിമാനങ്ങൾ ഇറക്കാമെങ്കിലും പകൽ മാത്രമേ സാധ്യമാകു എന്ന പരിമിതിയുണ്ട്. ഗംഗ അതിവേഗ പാതയിൽ വ്യോമസേയുടെ കരുത്തുറ്റ പോർവിമാന ശൃംഖലയിലുള്ള റഫാൽ, എസ്യു-30 എംകെഐ, മിറാഷ്-2000, മിഗ്-29, ജാഗ്വാർ, സി-130 ജെ സൂപ്പർ ഹെർക്കുലിസ്, എഎൻ-32 , എംഐ-17 വി 5 ഹെലികോപ്റ്റർ തുടങ്ങിയ അണിനിരന്നു.