ആദ്യം സഹായിച്ചത് കുതിരസവാരിക്കാർ: സുബോധ് പാട്ടീൽ
Saturday, May 3, 2025 3:25 AM IST
മുംബൈ: പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേ ഭീകരർ വെടിയുതിർത്തപ്പോൾ ആദ്യം സഹായിച്ചത് കുതിരസവാരി ഒരുക്കുന്നവരായിരുന്നെന്ന് രക്ഷപ്പെട്ടയാൾ.
ഭീകരവാദി ആക്രമണത്തിൽ പരിക്കേറ്റ് പഹൽഗാമിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരുന്ന മുംബൈ സ്വദേശിയായ സുബോധ് പാട്ടീൽ (60) ആണ് നടുക്കുന്ന ഓർമകൾ മാധ്യമപ്രവർത്തകരോടു വിവരിച്ചത്.
""കഴുത്തിൽ വെടിയേറ്റ് അബോധാവസ്ഥയിലായ ഞാൻ ബോധം വീണ്ടെടുത്തപ്പോൾ ചുറ്റും മൃതദേഹങ്ങളാണു കണ്ടത്. അവിടെനിന്ന് രക്ഷപ്പെടാൻ എഴുന്നേറ്റ എന്നെ, വിനോദസഞ്ചാരികൾക്ക് കുതിരസവാരി ഒരുക്കുന്ന ഒരുകൂട്ടം ആൾക്കാർ വന്ന് വെള്ളം തരികയും ആക്രമണസ്ഥലത്തുനിന്ന് ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സെന്ററിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നീട് ഹെലികോപ്റ്ററിൽ സൈനിക ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു''- പാട്ടീൽ പറഞ്ഞു.