പഹൽഗാം: ഫലപ്രദ നടപടി ഉണ്ടായിട്ടില്ലെന്ന് ശുഭം ദ്വിവേദിയുടെ ഭാര്യ ഐശ്വന്യ
Saturday, May 3, 2025 3:25 AM IST
കാൺപുർ: പഹൽഗാം ഭീകരാക്രമണം നടത്തിയവർക്കെതിരേ ഇതുവരെ ഫലപ്രദമായ നടപടിയെടുക്കാനായിട്ടില്ലെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ ഭാര്യ ഐശ്വന്യ.
ജോലിയോ നഷ്ടപരിഹാരമോ ആഗ്രഹിക്കുന്നില്ലെന്നും ഭർത്താവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഐശ്വന്യ പറഞ്ഞു. ശുഭം ദ്വിവേദിയെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയോ അക്രമികളെ ഇല്ലാതാക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഭർത്താവിന്റെ ചിത്രവും ആക്രമണസമയത്ത് അദ്ദേഹം ധരിച്ചിരുന്ന വസ്ത്രവുമായി ഒരു മുറിയിൽത്തന്നെ കഴിയുകയാണ് ഐശ്വന്യ. വലിയ ശബ്ദംപോലും തന്നെ ഭയപ്പെടുത്തുന്നതായി അവർ പറഞ്ഞു.
കഴിഞ്ഞദിവസം ദ്വിവേദിയുടെ കുടുംബത്തെ മഹാരാജ്പുരിലെ വസതിയിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു.