ബാബാ ശിവാനന്ദ് അന്തരിച്ചു
Monday, May 5, 2025 4:24 AM IST
വാരാണസി: ആത്മീയാചാര്യനും യോഗാ ഗുരുവുമായ ബാബാ ശിവാനന്ദ് അന്തരിച്ചു. ഇദ്ദേഹത്തിന് 128 വയസുണ്ടെന്ന് അനുയായികൾ അവകാശപ്പെടുന്നു. ഏപ്രിൽ 30 മുതൽ ബിഎച്ച്യു ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാബായുടെ അന്ത്യം ശനിയാഴ്ച രാത്രിയായിരുന്നു.
സംസ്കാരം നടത്തി. 2022ൽ പദ്മശ്രീ നല്കി രാജ്യം ബാബാ ശിവാനന്ദിനെ ആദരിച്ചു. ബാബാ ശിവാനന്ദിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇപ്പോളത്തെ ബംഗ്ലാദേശിലെ സിൽഹെത് ജില്ലയിൽ 1896 ഓഗസ്റ്റ് എട്ടിനാണ് ബാബാ ശിവാനന്ദ് ജനിച്ചതെന്ന് അനുയായികൾ പറയുന്നു.
ആറാം വയസിൽ മാതാപിതാക്കളെ നഷ്ടമായി. പട്ടിണിമൂലമായിരുന്നു മാതാപിതാക്കൾ മരിച്ചത്. തുടർന്ന് ഓംകാരാനന്ദിന്റെ സംരക്ഷണയിലായിരുന്നു ശിവാനന്ദ് വളർന്നത്.