പൂണൂൽ മാറ്റി: നീറ്റിനിടെ കർണാടകയിൽ പ്രതിഷേധം
Monday, May 5, 2025 4:24 AM IST
കലാബുർഗി: നീറ്റ് പരീക്ഷയ്ക്ക് എത്തിയ ബ്രാഹ്മണ വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുമാറ്റിയെന്നാരോപിച്ച് കർണാടകയിലെ കലാബുർഗിയിൽ ബ്രാഹ്മണസമുദായാംഗങ്ങളുടെ പ്രതിഷേധം. കഴിഞ്ഞമാസം 16നു നടന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലും സമാന സംഭവം നടന്നു.
പ്രതിഷേധത്തെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലത്തെ സംഭവം.