നീറ്റായി അവസാനിച്ചു; 22 ലക്ഷത്തോളം പേർ നീറ്റ് പരീക്ഷയെഴുതി
Monday, May 5, 2025 4:24 AM IST
ന്യൂഡൽഹി: രാജ്യത്തെ 5,400 കേന്ദ്രങ്ങളിലായി നടന്ന മെഡിക്കൽ പ്രവേശന പരീക്ഷയായി നീറ്റ് 2025ന് 22 ലക്ഷത്തോളം വിദ്യാർഥികൾ എത്തിയതായി പ്രാഥമികനിഗമനം.
ഔദ്യോഗിക കണക്കുകൾ വൈകിയേ ലഭ്യമാകൂയെന്നും അധികൃതർ പറഞ്ഞു. പൂണൂൽ അഴിപ്പിച്ചതിന് കർണാടകയിലെ കലാബുർഗിയിൽ ബ്രാഹ്മണ സമുദായാംഗങ്ങൾ പരീക്ഷാകേന്ദ്രത്തിനു പുറത്ത് പ്രതിഷേധിച്ചതുൾപ്പെടെ ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങൾ ഉണ്ടായതൊഴിച്ച് പരീക്ഷ സുഗമമായി നടന്നു. ആൾമാറാട്ടം നടത്താൻ ശ്രമിച്ച ഒരാളെ രാജസ്ഥാൻ പോലീസ് അറസ്റ്റ്ചെയ്തു.