സിക്ക് വിരുദ്ധ കലാപം: കോൺഗ്രസിന്റെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചെന്ന് രാഹുൽഗാന്ധി
Monday, May 5, 2025 4:24 AM IST
ന്യൂഡൽഹി: സിക്ക്വിരുദ്ധ കലാപത്തിൽ കോൺഗ്രസിന്റെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചെന്നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി.
കോൺഗ്രസിന്റെ ഭാഗത്തുനിന്നു സംഭവിച്ച എല്ലാ വീഴ്ചകളുടെയും ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാൻ താൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 21 അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിലെ വാട്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഫയേഴ്സിൽ ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കവേയാണ് രാഹുലിന്റെ മറുപടിയുണ്ടായത്. താനില്ലാതിരുന്ന കാലത്ത് പാർട്ടിയുടെ ഭാഗത്തുനിന്ന് നിരവധി തെറ്റുകൾ സംഭവിച്ചെന്നു രാഹുൽ പറഞ്ഞു. ഒരു സിക്ക് യുവാവാണ് രാഹുലിനോട് ചോദ്യം ഉന്നയിച്ചത്.