നീറ്റിൽ ആൾമാറാട്ടം: രാജസ്ഥാനിൽ അഞ്ചുപേർ പിടിയിൽ
Tuesday, May 6, 2025 1:55 AM IST
ജയ്പുർ: വ്യാജരേഖകളുമായി മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു ആൾമാറാട്ടം നടത്തിയ അഞ്ചുപേരെ രാജസ്ഥാനിലെ ജയ്പുരിൽ പോലീസ് അറസ്റ്റ്ചെയ്തു.
രഹസ്യവിവരത്തെത്തുടർന്ന് അഞ്ചുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നു. കർണിവിഹാർ മേഖലയിൽ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ റെയ്ഡ് നടത്തി വ്യാജരേഖകളും അരലക്ഷം രൂപയും ഉൾപ്പെടെ പിടിച്ചെടുക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ടുപേർ ജയ്പുർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എൻഐഎ)യിൽ ബിരുദം പൂർത്തിയാക്കി ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയ്ക്കു തയാറെടുക്കുന്നവരാണ്. മറ്റൊരാൾ കർണാടകയിൽ എംബിബിഎസ് വിദ്യാർഥിയാണെന്നും പോലീസ് അറിയിച്ചു.