ഇഡിക്കെതിരേ സുപ്രീംകോടതി
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പതിവായി മാറിയിരിക്കുന്നുവെന്ന് സുപ്രീംകോടതി.
ഛത്തീസ്ഗഡിൽ മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. വ്യക്തമായ തെളിവുകളില്ലാതെ ആരോപണത്തിന്റെ പുറത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് പല തവണയും ഇഡി സ്വീകരിച്ച രീതിയാണ്.
ഇത്തരത്തിലുള്ള വിചാരണ കോടതിയിൽ നടക്കില്ലെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് കേന്ദ്ര ഏജൻസിക്ക് താക്കീത് നൽകി.