ബിജെപി സ്ഥാനാർഥി എതിരില്ലാതെ രാജ്യസഭയിലേക്ക്
Tuesday, May 6, 2025 1:55 AM IST
അമരാവതി: ആന്ധ്രപ്രദേശിൽനിന്നു രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാർഥി പി. വെങ്കട്ട സത്യനാരായണ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
സത്യനാരായണ ഉൾപ്പെടെ രണ്ടു സ്ഥാനാർഥികളായിരുന്നു പത്രിക നല്കിയിരുന്നത്. രണ്ടാമത്തെ സ്ഥാനാർഥിയുടെ പത്രിക തള്ളി. തുടർന്നാണ് സത്യനാരായണ എതിരില്ലാതെ വിജയിച്ചത്.
വെസ്റ്റ് ഗോദാവരിയിലെ ഭീമാവരം സ്വദേശിയായ സത്യനാരായണ അഭിഭാഷകനാണ്. 2018-2021 കാലത്ത് ആന്ധ്രപ്രദേശ് ബിജെപി വൈസ് പ്രസിഡന്റായിരുന്നു. വൈഎസ്ആർസിപി നേതാവ് വി. വിജയ്സായി റെഡ്ഢി രാജിവച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.
സത്യനാരായണ വിജയിച്ചതോടെ ആന്ധ്രയിൽനിന്നു ബിജെപിക്ക് രണ്ടു രാജ്യസഭാംഗങ്ങളായി. പിന്നാക്ക വിഭാഗം നേതാവ് ആർ. കൃഷ്ണയ്യയാണ് ബിജെപിയുടെ രണ്ടാമത്തെ രാജ്യസഭാംഗം.