പ്രാർഥനാ ആഹ്വാനവുമായി സിബിസിഐ
Tuesday, May 6, 2025 1:55 AM IST
ന്യൂഡൽഹി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ആരംഭിക്കുന്ന നാളെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാർഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ ).
വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ സഭയെ നയിക്കുന്നതിന് ക്രിസ്തുവിന്റെ യഥാർഥ ഇടയനും ജ്ഞാനിയും ധീരനുമായ ഒരു മാർപാപ്പയെ ലഭിക്കാൻ സഭാ മക്കൾ പ്രാർഥിക്കണമെന്നും വർത്തക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
ഈ കോണ്‍ക്ലേവിന്റെ പ്രാധാന്യം ആഗോളതലത്തിൽ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.