ലഡ്കി ബഹിൻ പദ്ധതി തുക 2,100 ആക്കില്ലെന്ന് മന്ത്രി
Tuesday, May 6, 2025 1:55 AM IST
മുംബൈ: മഹാരാഷ്ട്ര സർക്കാരിന്റെ ലഡ്കി ബഹിൻ പദ്ധതി വഴി പ്രതിമാസം നല്കുന്ന തുക 2,100 ആക്കാനാകില്ലെന്നു ശിവസേന നേതാവും സാമൂഹികനീതി മന്ത്രിയുമായ സഞ്ജയ് ഷിർസാത്.
1,500 രൂപയാണു നിലവിൽ നല്കിവരുന്നത്. ഇത് 2,100 ആക്കുമെന്നു മഹായുതിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മഹായുതിയുടെ വൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഈ പദ്ധതിയായിരുന്നു.
തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തേ പറഞ്ഞിരുന്നത്.