മഴക്കെടുതി: ഗുജറാത്തിൽ മരണം 14 ആയി
Wednesday, May 7, 2025 2:08 AM IST
അഹമ്മദാബാദ്: കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.
അഹമ്മദാബാദ്, ആനന്ദ്, ഖേഡ, ദഹൂദ്, ആരവല്ലി, വഡോദര ജില്ലകളിലായി മഴക്കെടുതികളിൽ 13 പേർ മരിച്ചതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.
അഹമ്മദാബാദിൽ ഇടിമിന്നലേറ്റാണ് ഒരാൾ മരിച്ചത്. മരിച്ച 14 പേരിൽ നാലുപേർ മരം കടപുഴകി വീണും രണ്ടുപേർ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. അടുത്ത നാലു ദിവസം സംസ്ഥാനത്ത് തുടർച്ചയായ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.