കരസേനാ വാഹനം കൊക്കയിലേക്കു മറിഞ്ഞ് രണ്ടു സൈനികർ മരിച്ചു
Wednesday, May 7, 2025 2:08 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്കു മറിഞ്ഞ് രണ്ടു സൈനികർ മരിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം റെയാല മുർചാന റോഡിലായിരുന്നു അപകടം. രണ്ടു സൈനികർക്കു പരിക്കേറ്റു.