തമിഴ്നാട്ടിൽ ബിജെപി പ്രവർത്തകയെ കഴുത്തറത്തു കൊലപ്പെടുത്തി
Wednesday, May 7, 2025 2:08 AM IST
തഞ്ചാവൂർ: ബിജെപി പ്രവർത്തകയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ കണ്ടെത്തി. പുതുക്കോട്ടയിൽ ഭർത്താവിന്റെ വസതിയിലെത്തിയ മധുര സ്വദേശിനി ശരണ്യ (35)യെയാണ് തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഭർത്താവിന്റെ ഉടമസ്ഥതതയിലുള്ള ഫോട്ടോസ്റ്റാറ്റ് കടയിൽനിന്നു മടങ്ങുംവഴിയായിരുന്നു കൊലപാതകം. സ്വത്തുതർക്കമോ വൈരാഗ്യമോ ആകാം കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.