ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് പാക്കിസ്ഥാൻ സൈന്യവുമായി നല്ല ബന്ധം: ഹിമന്ത
Wednesday, May 7, 2025 2:08 AM IST
ഗോഹട്ടി: കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേണിന് പാക്കിസ്ഥാൻ സൈന്യവുമായി നല്ല ബന്ധമുണ്ടെന്ന് ആരോപിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
പാക്കിസ്ഥാനിലേക്ക് 19 തവണ എലിസബത്ത് കോൾബേൺ യാത്ര ചെയ്തിട്ടുണ്ടെന്നും അവർക്കൊപ്പം പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്നും ആരോപിച്ചു.
ഗൗരവ് ഗൊഗോയ് 15 ദിവസം പാക്കിസ്ഥാനിൽ താമസിച്ചുവെന്നും സ്വകാര്യ സന്ദർശനത്തിൽ അദ്ദേഹം എന്താണ് അവിടെ ചെയ്തതെന്ന് വിശദീകരിക്കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.
അതേസമയം, തന്റെയും ഭാര്യയുടെയും പാക്കിസ്ഥാൻ ബന്ധങ്ങൾ അന്വേഷിക്കാൻ രൂപവത്കരിച്ച എസ്ഐടി അന്വേഷണത്തിന് എന്തു സംഭവിച്ചുവെന്നും ഗൗരവ് ഗൊഗോയ് ചോദിച്ചു. എസ്ഐടിയുടെ കണ്ടെത്തലുകൾ പരസ്യമാക്കാൻ ആസാം മുഖ്യമന്ത്രിയെ ഗൗരവ് ഗൊഗോയ് വെല്ലുവിളിച്ചു.