അതിർത്തിയിലെ കർഷകർ ആശങ്കയിൽ
Wednesday, May 7, 2025 2:08 AM IST
സുചേത്ഗഢ്: ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര അതിർത്തിയിലെ കർഷകർ വിളവെടുപ്പ് വേഗത്തിൽ നടത്താനുള്ള നെട്ടോട്ടത്തിൽ.
ജമ്മു, സാംബ, കഠുവ എന്നീ ജില്ലകളിലെ 1.25 ലക്ഷം ഹെക്ടർ ഭൂമി പാക്കിസ്ഥാന്റെ ഷെല്ലാക്രമണ ഭീഷണിയിലാണ്.
90 ശതമാനം ഗോതന്പും മറ്റ് വിളകളും കൊയ്തെടുത്തു കഴിഞ്ഞെന്നു കർഷകർ പറയുന്നുണ്ടെങ്കിലും മേഖലയിൽ പണിയെടുത്തിരുന്ന ബിഹാർ, ഉത്തർ പ്രദേശ് സ്വദേശികളായ തൊഴിലാളികൾ ഇപ്പോൾ ഇവിടെ ജോലി ചെയ്യാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ട്.
2021ൽ കനത്ത ഷെല്ലാക്രമണത്തെത്തുടർന്ന് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു.