യാത്രാബസ് കൊക്കയിലേക്കു മറിഞ്ഞ് സൈനികൻ ഉൾപ്പെടെ നാലു പേർ മരിച്ചു
Wednesday, May 7, 2025 2:08 AM IST
മെൻധർ: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ യാത്രാബസ് കൊക്കയിലേക്കു മറിഞ്ഞ് ഒരു സൈനികൻ ഉൾപ്പെടെ നാലു പേർ മരിച്ചു. 44 പേർക്കു പരിക്കേറ്റു.
ഗനി ഗ്രാമത്തിൽനിന്ന് മെൻധറിലേക്കു പോയ ബസ് ഇന്നലെ രാവിലെ 9.20നാണ് അപകടത്തിൽപ്പെട്ടത്. ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.
തുടർന്ന് പോലീസും കരസേനയും സിആർപിഎഫും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. മുഹമ്മദ് മജീദ് ആണ് മരിച്ച സൈനികൻ. ആസാമിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്കു നാട്ടിലെത്തിയതായിരുന്നു.