വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
Wednesday, May 7, 2025 2:08 AM IST
ചണ്ഡിഗഡ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന് വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഹരിയാനയിലെ കര്‍ണാലിലുള്ള വിനയ് നര്‍വാളിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധി എത്തി. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ ബി.കെ. ഹരിപ്രസാദ്, ഉദയ് ബന്, ദീപേന്ദര്‍ സിംഗ് ഹൂഡ, ദിവ്യാന്‍ശു ബുദ്ധിരാജ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഒന്നര മണിക്കൂറോളം രാഹുല്‍ ഗാന്ധി കുടുംബത്തോടൊപ്പം ചെലവഴിച്ചു.