ഇന്ത്യയിലെ വെള്ളം ഇന്ത്യക്കായി ഉപയോഗിക്കും: മോദി
Wednesday, May 7, 2025 2:08 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ വെള്ളം ഇന്ത്യക്കായി ഉപയോഗിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുനദീജല കരാർ മരവിപ്പിച്ചത് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു മോദി.
സ്വകാര്യ ചാനലിന്റെ ഇന്ത്യ@2047 ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം."ഇതുവരെ ഇന്ത്യക്ക് അവകാശപ്പെട്ട ജലം രാജ്യത്തിനു പുറത്തേക്ക് ഒഴുകുകയായിരുന്നു. ഇനി ഇന്ത്യയുടെ ജലം രാജ്യത്തിന്റെ താത്പര്യത്തിനായി ഒഴുകും'-മോദി പറഞ്ഞു.