മോദിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നു: ഖാർഗെ
Wednesday, May 7, 2025 2:08 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പഹല്‍ഗാം ആക്രമണം നടക്കുന്നതിനു മൂന്നു ദിവസം മുമ്പുതന്നെ പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്നാണ് മോദിയുടെ ജമ്മു കാഷ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ പറഞ്ഞു. റാഞ്ചിയിൽ നടന്ന ‘സംവിധാൻ ബച്ചാവോ’ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കോൺഗ്രസ് അധ്യക്ഷന്റെ നടപടി സുരക്ഷാസേനയുടെ മനോവീര്യം താഴ്ത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് ജാർഖണ്ഡ് ബിജെപി മേധാവി ബാബുലാൽ മറാൻഡി പറഞ്ഞു.