പ്രധാനമന്ത്രിയുടെ യൂറോപ്യൻ പര്യടനം റദ്ദാക്കി
Thursday, May 8, 2025 5:18 AM IST
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ മേയ് 13 മുതൽ 17 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന യൂറോപ്യൻ സന്ദർശനം റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ക്രോയേഷ്യ, നോർവേ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി നോർവേ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്.
എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ യാത്രകൾ റദ്ദാക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തീരുമാനം ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.