മും​​ബൈ: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20​​യു​​ടെ ആ​​വേ​​ശ​​ത്തി​​നി​​ടെ ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രെ പി​​ടി​​ച്ചു​​ല​​ച്ച് രോ​​ഹി​​ത് ശ​​ര്‍​മ ടെ​​സ്റ്റി​​ല്‍​നി​​ന്നു വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചു. തി​​ക​​ച്ചും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി, സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു രോ​​ഹി​​ത് ത​​ന്‍റെ തീ​​രു​​മാ​​നം അ​​റി​​യി​​ച്ച​​ത്. “ഏ​​വ​​ര്‍​ക്കും ഹ​​ലോ! ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍ നി​​ന്ന് ഞാ​​ന്‍ വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന വി​​വ​​രം പ​​ങ്കി​​ടാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്നു.

വെ​​ള്ള നി​​റ​​ത്തി​​ല്‍ രാ​​ജ്യ​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കാ​​ന്‍ സാ​​ധി​​ച്ച​​ത് പ​​ര​​മ​​മാ​​യ ബ​​ഹു​​മ​​തി​​യാ​​ണ്. വ​​ര്‍​ഷ​​ങ്ങ​​ളോ​​ളം ന​​ല്‍​കി​​യ എ​​ല്ലാ സ്‌​​നേ​​ഹ​​ത്തി​​നും പി​​ന്തു​​ണ​​യ്ക്കും ന​​ന്ദി. ഏ​​ക​​ദി​​ന ഫോ​​ര്‍​മാ​​റ്റി​​ല്‍ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത് തു​​ട​​രും’’-​​രോ​​ഹി​​ത് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ചു.

ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ലെ നാ​​ലാം ടെ​​സ്റ്റി​​ലാ​​ണ് രോ​​ഹി​​ത് ഇ​​ന്ത്യ​​ക്കാ​​യി അ​​വ​​സാ​​ന​​മാ​​യി ക​​ളി​​ച്ച​​ത്. ബോ​​ര്‍​ഡ​​ര്‍-​​ഗാ​​വ​​സ്‌​​ക​​ര്‍ ട്രോ​​ഫി പ​​ര​​മ്പ​​ര​​യി​​ലെ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്ന് ക്യാ​​പ്റ്റ​​ന്‍ രോ​​ഹി​​ത് വി​​ട്ടു​​നി​​ന്നി​​രു​​ന്നു. ജൂ​​ണ്‍-​​ജൂ​​ലൈ​​യി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ ഇ​​ന്ത്യ​​യെ രോ​​ഹി​​ത് ന​​യി​​ക്കു​​മെ​​ന്ന പ്ര​​തീ​​തി നി​​ല്‍​ക്കേ​​യാ​​ണ് റെ​​ഡ് ബോ​​ള്‍ ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്നു​​ള്ള പ​​ടി​​യി​​റ​​ക്കം. 2024 ജൂ​​ണി​​ല്‍ ഐ​​സി​​സി ലോ​​ക​​ക​​പ്പ് നേ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്നും രോ​​ഹി​​ത് വി​​ര​​മി​​ച്ചി​​രു​​ന്നു.

മ​​ങ്ങി​​യ ഫോം

​​മോ​​ശം ഫോ​​മി​​നെ​​ത്തു​​ട​​ര്‍​ന്നാ​​ണ് രോ​​ഹി​​ത്തി​​ന്‍റെ വി​​ര​​മി​​ക്ക​​ല്‍. 2024ല്‍ 10.93 ​​മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍റെ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി. എ​​ട്ട് ടെ​​സ്റ്റി​​ലെ 15 ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്നു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ഇ​​തി​​ല്‍ 10 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഒ​​ര​​ക്ക​​ത്തി​​ല്‍ രോ​​ഹി​​ത് പു​​റ​​ത്താ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 2024-25 ടെ​​സ്റ്റ് സീ​​സ​​ണി​​ല്‍ ചു​​രു​​ങ്ങി​​യ​​ത് 15 ഇ​​ന്നിം​​ഗ്‌​​സ് ക​​ളി​​ച്ച മു​​ന്‍​നി​​ര ബാ​​റ്റ​​ര്‍​മാ​​രി​​ല്‍ ഏ​​റ്റ​​വും കു​​റ​​വ് ശ​​രാ​​ശ​​രി​​യാ​​ണ് രോ​​ഹി​​ത്തി​​ന്‍റേ​​ത്.

സെ​​ഞ്ചു​​റി​​യോ​​ടെ തു​​ട​​ക്കം


2013 ന​​വം​​ബ​​റി​​ല്‍ ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ 177 റ​​ണ്‍​സ് നേ​​ടി​​യാ​​യി​​രു​​ന്നു രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം. ആ​​റാം ന​​മ്പ​​റാ​​യി ആ​​യി​​രു​​ന്നു അ​​ന്ന് രോ​​ഹി​​ത് ക്രീ​​സി​​ലെ​​ത്തി​​യ​​ത്. അ​​ര​​ങ്ങേ​​റ്റ​​ത്തി​​നും ആ​​റു വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷം (2019 ഒ​​ക് ടോ​​ബ​​റി​​ല്‍) ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ വി​​ശാ​​ഖ​​പ​​ട്ട​​ണം ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണ​​റാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചു.

ഓ​​പ്പ​​ണ​​റാ​​യു​​ള്ള അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ന്‍റെ ര​​ണ്ട് ഇ​​ന്നിം​​ഗ്‌​​സി​​ലും (176, 127) സെ​​ഞ്ചു​​റി നേ​​ടി രോ​​ഹി​​ത് സൂ​​പ്പ​​ര്‍ ഹി​​റ്റാ​​യി. ടെ​​സ്റ്റ് ക​​രി​​യ​​റി​​ല്‍ 116 ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 12 സെ​​ഞ്ചു​​റി​​യും 18 അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ള്‍​പ്പെ​​ടെ 4301 റ​​ണ്‍​സ് നേ​​ടി. 2019 ഒ​​ക് ടോ​​ബ​​റി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ റാ​​ഞ്ചി​​യി​​ല്‍ നേ​​ടി​​യ 212 റ​​ണ്‍​സ് ആ​​ണ് ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍.

ക്യാ​​പ്റ്റ​​ന്‍ രോ​​ഹി​​ത്

2021ല്‍ ​​വി​​രാ​​ട് കോ​​ഹ്‌​ലി ​ക്യാ​​പ്റ്റ​​ന്‍ സ്ഥാ​​നം ഒ​​ഴി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് രോ​​ഹി​​ത് ശ​​ര്‍​മ ത​​ല്‍​സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​യ​​ത്. ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ പോ​​രാ​​ട്ടം. 2021-23 ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫൈ​​ന​​ലി​​ല്‍ ഇ​​ന്ത്യ എ​​ത്തി​​യ​​ത് രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലാ​​ണ്. എ​​ന്നാ​​ല്‍, ഫൈ​​ന​​ലി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

2023-25 ടെ​​സ്റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ന്യൂ​​സി​​ല​​ന്‍​ഡി​​നോ​​ട് ഹോം ​​പ​​ര​​മ്പ​​ര​​യി​​ല്‍ 3-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് രോ​​ഹി​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലെ നാ​​ണ​​ക്കേ​​ടാ​​യി. തു​​ട​​ര്‍​ന്ന് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ല്‍ 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ള്‍, നേ​​ടി​​യ ഏ​​ക ജ​​യം രോ​​ഹി​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ അ​​ല്ലാ​​യി​​രു​​ന്നു എ​​ന്ന​​തും മ​​റ്റൊ​​രു വാ​​സ്ത​​വം. രോ​​ഹി​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​ന്ത്യ 24 ടെ​​സ്റ്റ് ക​​ളി​​ച്ചു. 12 എ​​ണ്ണ​​ത്തി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.