ഇന്ത്യക്കു നിര്‍ണായകം
Wednesday, May 7, 2025 1:25 AM IST
കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റില്‍ നിര്‍ണായക പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇറങ്ങുന്നു. രാവിലെ പത്തിന് ആരംഭിക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.
ജയിച്ചാല്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യക്കു ഫൈനല്‍ ഉറപ്പിക്കാം. ഇരു ടീമും ആദ്യം നേര്‍ക്കുനേര്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യ 15 റണ്‍സിനു ജയിച്ചിരുന്നു.