നോട്ടിംഗ്ഹാമിന്റെ മോഹത്തിനു തിരിച്ചടി
Wednesday, May 7, 2025 1:25 AM IST
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്ന ഇംഗ്ലീഷ് ക്ലബ് നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ സ്വപ്നത്തിനു തിരിച്ചടിയായി സമനില കുടുക്ക്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2024-25 സീസണില്‍ 35-ാം റൗണ്ടില്‍ ക്രിസ്റ്റല്‍ പാലസുമായി 1-1നു നോട്ടിംഗ്ഹാം ഫോറസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ക്ലബ്ബിന്റെ 2025-26 സീസണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള പോരാട്ടത്തിനു കനത്ത പ്രഹരമാണ് ഈ സമനില.
പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കാണ് അടുത്ത സീസണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുക. നിലവില്‍ 35 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 61 പോയിന്റുമായി ആറാം സ്ഥാനത്താണ് നോട്ടിംഗ്ഹാം.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ (82 പോയിന്റ്), ആഴ്സണല്‍ (67), മാഞ്ചസ്റ്റര്‍ സിറ്റി (64), ന്യൂകാസില്‍ യുണൈറ്റഡ് (63), ചെല്‍സി (63) ടീമുകളാണ് നിലവില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.