സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടി
Thursday, May 8, 2025 5:19 AM IST
ന്യൂഡൽഹി: സിബിഐ ഡയറക്ടർ പ്രവീൺ സൂദിന് ഒരു വർഷംകൂടി കാലാവധി നീട്ടി നല്കി കേന്ദ്ര സർക്കാർ. 2023 മേയ് 25നാണ് സൂദ് സിബിഐ ഡയറക്ടറായത്.
1986 ബാച്ച് കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. കർണാടക ഡിജിപിയായി പ്രവർത്തിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശ് സ്വദേശിയാണ് സൂദ്.