പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊന്നു
Friday, May 9, 2025 4:19 AM IST
അമൃത്സർ: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക്കിസ്ഥാൻകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം ഇരുട്ടിന്റെ മറവിൽ പാക്കിസ്ഥാൻകാരൻ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു. മൃതദേഹം പഞ്ചാബ് പോലീസിനു കൈമാറി.