ധ​രം​ശാ​ല: ടി​ബ​റ്റ​ൻ ആ​ത്മീ​യാ​ചാ​ര്യ​ൻ ദ​ലൈ​ലാ​മ ഈ​യാ​ഴ്ച ത​ന്‍റെ പി​ൻ​ഗാ​മി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. അ​ടു​ത്ത ഞാ​യ​റാ​ഴ്ച 90 വ​യ​സ് തി​ക​യു​ന്ന ദ​ലൈ​ലാ​മ ബു​ദ്ധ​മ​ത നേ​താ​ക്ക​ളു​ടെ മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. 2019നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വി​പു​ല​മാ​യ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

1959ൽ ​ചൈ​നീ​സ് ഭ​ര​ണ​ത്തി​നെ​തി​രേ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യ ആ​ളാ​ണ് ദ​ലൈ​ലാ​മ. അ​ന്നു മു​ത​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ലാ​ണ് ദ​ലൈ​ലാ​മ വ​സി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യെ ത​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണു ചൈ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.