പാക് ഷെല്ലിംഗ് തുടരുന്നു; തിരിച്ചടിച്ച് ഇന്ത്യ
Friday, May 9, 2025 4:19 AM IST
ജമ്മു: നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി. തുടർച്ചയായ 14-ാം ദിവസമാണ് പാക് സൈന്യം ആക്രമണം നടത്തുന്നത്.
കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂർ സെക്ടറുകളിലായിരുന്നു പാക് പ്രകോപനം. ബുധനാഴ്ച പൂഞ്ച് സെക്ടറിൽ പാക് ഷെല്ലാക്രമണത്തിൽ ഒരു സൈനികനടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.
പാക് ആക്രമണത്തിനു പിന്നാലെ നൂറുകണക്കിന് അതിർത്തിനിവാസികൾ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയിരുന്നു. ജമ്മു മേഖലയിലെ അഞ്ച് അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്നലെ അവധിയായിരുന്നു.