ശിവകാശി പടക്ക ഫാക്ടറിയിൽ സ്ഫോടനം; എട്ടു മരണം
Wednesday, July 2, 2025 1:20 AM IST
വിരുദനഗർ: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്കഫാക്ടറി സ്ഫോടനത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ എട്ടു തൊഴിലാളികൾ കൊല്ലപ്പെട്ടു.
ശിവകാശി ചിന്നകാമൻപട്ടിയിൽ സ്വകാര്യവ്യക്തിയുടെ ഫാക്ടറിയിൽ ഇന്നലെ രാവിലെയാണു സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പോലീസും അഗ്നിശമനസേനയും സമീപവാസികളും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
തീ ആളിക്കത്തിയതോടെ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രദേശത്ത് പുക പടരുകയും ചെയ്തു. അപകടകാരണം വ്യക്തമല്ല.