ചെ​​ന്നൈ: വി​​ര​​മി​​ക്ക​​ല്‍ അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കും വി​​മ​​ര്‍​ശ​​ന​​ങ്ങ​​ള്‍​ക്കും വി​​രാ​​മ​​മി​​ട്ട് ഇ​​ന്ത്യ​​ന്‍ താ​ര​വും ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് നാ​​യ​​ക​​നു​​മാ​​യ എം.​​എ​​സ്. ധോ​​ണി.

ഐ​​പി​​എ​​ല്‍ 2026 സീ​​സ​​ണി​​ല്‍ ക​​ളി​​ക്കു​​മോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് വി​ര​മി​ക്ക​ൽ സം​ബ​ന്ധി​ച്ച് ധോ​ണി മ​റു​പ​ടി ന​ൽ​കി​യ​ത്. “വ​​രു​​ന്ന ആ​​റ്, എ​​ട്ട് മാ​​സ​​ങ്ങ​​ളി​​ല്‍ ക​​ഠി​​ന പ​​രി​​ശീ​​ല​​നം ന​​ട​​ത്തി ശ​​രീ​​ര​​വും കാ​​യി​​ക​​ക്ഷ​​മ​​ത​​യും ട്വ​​ന്‍റി-20 ക​​ളി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കു​​മോ എ​​ന്ന് വി​​ല​​യി​​രു​​ത്തും. അ​തി​നു​ശേ​ഷ​മാ​ണ് ഭാ​വി​യെ കു​റി​ച്ചു​ള്ള തീ​രു​മാ​നം’’ - ധോ​​ണി വ്യ​​ക്ത​​മാ​​ക്കി.

നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​​ര​​നാ​​യ ധോ​​ണി ക​​രി​​യ​​റി​​ന്‍റെ അ​​വ​​സാ​​ന ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. 2025 സീ​സ​ൺ ഐ​​പി​​എ​​ല്ലി​ൽ ധോ​ണി​യു​ടെ ബാ​​റ്റിം​​ഗ് പൊ​​സി​​ഷ​​നി​​ലും ശൈ​​ലി​​യി​​ലും വ​​ലി​​യ വി​​മ​​ര്‍​ശ​​നം ഉ​​യ​​ര്‍​ന്നി​​രു​​ന്നു.


ധോ​​ണി വി​​ര​​മി​​ക്ക​​ണ​​മെ​​ന്നും അ​​തി​​നു​​ള്ള സ​​മ​​യം അ​​തി​​ക്ര​​മി​​ച്ച​​താ​​യും നി​​ര​​വ​​ധി മു​​ന്‍ താ​​ര​​ങ്ങ​​ള്‍ തു​റ​ന്ന​ടി​ച്ചു. അ​​തേ​​സ​​മ​​യം, പ്ര​​താ​​പ​​കാ​​ല​​ത്തെ ധോ​​ണി ബ്രി​​ല്ല്യ​​ന്‍​സ് ഈ ​സീ​സ​ണി​ലെ പ​ല മ​ത്സ​ര​ങ്ങ​ളി​ലും വി​​ക്ക​​റ്റി​​നു പി​​ന്നി​​ല്‍ ക​​ണ്ടു.

സീ​​സ​​ണി​​ല്‍ നി​ല​വി​ൽ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ ചെ​​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് പ്ലേ ​​ഓ​​ഫ് കാ​​ണാ​​തെ പു​​റ​​ത്താ​​യി. 12നു ​​ഹോം ഗ്രൗ​​ണ്ടി​​ല്‍ രാ​​ജ​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് സി​എ​സ്കെ​യു​ടെ അ​​ടു​​ത്ത മ​​ത്സ​​രം.