മും​​​​ബൈ: ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​ൽ ഗോ​​​​വ​​​​യ്ക്കു​​​​വേ​​​​ണ്ടി ക​​​​ളി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം മാ​​​​റ്റി യു​​വ താ​​​​രം യ​​ശ​​സ്വി ജ​​​​യ്സ്വാ​​​​ൾ. വ​​​​രു​​​​ന്ന സീ​​​​സ​​​​ണി​​​​ൽ മും​​​​ബൈ​​​​ക്കൊ​​​​പ്പം തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മും​​​​ബൈ ക്രി​​​​ക്ക​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന് (എം​​​​സി​​​​എ) താ​​രം ക​​​​ത്ത് ന​​​​ൽ​​​​കി.

മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് മും​​​​ബൈ വി​​​​ട്ട് ഗോ​​​​വ​​​​യ്ക്കു​​​​വേ​​​​ണ്ടി ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട എ​​​​ൻ​​​​ഒ​​​​സി പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​താ​​​​യി ജ​​​​യ്സ്വാ​​​​ൾ ക​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ബി​​​​സി​​​​സി​​​​ഐ​​​​ക്കോ ഗോ​​​​വ ക്രി​​​​ക്ക​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നോ എ​​​​ൻ​​​​ഒ​​​​സി കൈ​​​​മാ​​​​റി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ജ​​​​യ്സ്വാ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.


ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലെ യു​​​​വ​​​​താ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ധാ​​​​നി​​​​യാ​​​​യ ജ​​​​യ്സ്വാ​​​​ൾ അ​​​​ണ്ട​​​​ർ 19 മു​​​​ത​​​​ൽ മും​​​​ബൈ ടീ​​​​മി​​​​ലാ​​​​ണ് ക​​​​ളി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, ക്യാ​​​​പ്റ്റ​​​​ൻ അ​​​​ജി​​​​ങ്ക്യ ര​​​​ഹാ​​​​നെ​​യു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ ഭി​​​​ന്ന​​​​ത​​​​യെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ജ​​​​യ്സ്വാ​​​​ളി​​​​ന്‍റെ ടീം ​​​​മാ​​​​റ്റ​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ര​​​​ഹാ​​​​നെ​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി.