മാ​​ഞ്ച​​സ്റ്റ​​ര്‍/​​ബോ​​ഡോ: യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2024-25 സീ​​സ​​ണി​​ല്‍ ഇം​​ഗ്ലീ​​ഷ് ഫൈ​​ന​​ല്‍. ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡും ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റും യൂ​​റോ​​പ്പ കി​​രീ​​ട​​ത്തി​​നാ​​യി കൊ​​മ്പു​​കോ​​ര്‍​ക്കും.

സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ അ​​ത്‌ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ​​യെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 7-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. ര​​ണ്ടാം പാ​​ദ​​ത്തി​​ന്‍റെ ആ​​ദ്യ മി​​നി​​റ്റി​​ല്‍ മൈ​​ക്ക​​ല്‍ ജൗ​​രെ​​ഗി​​സ​​റി​​ന്‍റെ ഗോ​​ളി​​ല്‍ ബി​​ല്‍​ബാ​​വോ ലീ​​ഡ് നേ​​ടി.


മാ​​സ​​ണ്‍ മൗ​​ണ്ടി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളാ​​ണ് ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ 4-1ന്‍റെ ​​ജ​​യ​​ത്തി​​ലെ​​ത്താ​​ന്‍ യു​​ണൈ​​റ്റ​​ഡി​​നെ സ​​ഹാ​​യി​​ച്ച​​ത്. 72, 90+1 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മൗ​​ണ്ടി​​ന്‍റെ ഗോ​​ളു​​ക​​ള്‍. കാ​​സെ​​മി​​റൊ (79’), റാ​​സ്മ​​സ് ഹോ​​ജ്‌​​ല​​ന്‍​ഡ് (85’) എ​​ന്നി​​വ​​രും മാ​​ഞ്ച​​സ്റ്റ​​റി​​നാ​​യി ഗോ​​ള്‍ നേ​​ടി.

നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ഡോ ഗ്ലിം​​റ്റി​​നെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 5-1നു ​​സെ​​മി​​യി​​ല്‍ മ​​റി​​ക​​ട​​ന്നാ​​ണ് ടോ​​ട്ട​​ന്‍​ഹാം ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്. ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ 2-0നാ​​യി​​രു​​ന്നു ടോ​​ട്ട​​ന്‍​ഹാ​​മി​​ന്‍റെ ജ​​യം.