ഹാരി കെയ്ന്റെ നല്ലകാലം
Monday, May 19, 2025 1:22 AM IST
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ 2024-25 സീസണ് ടോപ് സ്കോറര്‍ പട്ടം എഫ്സി ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. സീസണിലെ അവസാന മത്സരത്തില്‍ ഹൊഫെന്ഹൈമിനെതിരേ ബയേണ്‍ മ്യൂണിക് 4-0നു ജയിച്ചപ്പോള്‍ അവസാന ഗോള്‍ ഹാരി കെയ്ന്റെ വകയായിരുന്നു. 2024-25 ബുണ്ടസ് ലിഗ സീസണില്‍ ഹാരി കെയ്ന്റെ ഗോള്‍ സമ്പാദ്യം 26, എട്ട് ഗോളിന് അസിസ്റ്റും നടത്തി.
ബുണ്ടസ് ലിഗ കിരീടം നേരത്തേ തന്നെ സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക്, സീസണ് ജയത്തോടെ അവസാനിപ്പിച്ചു. ഹാരി കെയ്ന്റെ ഫുട്ബോള്‍ കരിയറിലെ ആദ്യ ട്രോഫിയാണ് 2024-25 സീസണ് ബുണ്ടസ് ലിഗ. ബുണ്ടസ് ലിഗയില്‍ എത്തിയശേഷമുള്ള ആദ്യ രണ്ട് സീസണിലും ടോപ് സ്കോററാകുന്ന ആദ്യ കളിക്കാരനാണ് മുപ്പത്തൊന്നുകാരനായ ഹാരി കെയ്ന്‍. കഴിഞ്ഞ സീസണില്‍ 36 ഗോളും എട്ട് അസിസ്റ്റും ഹാരി കെയ്നുണ്ടായിരുന്നു.