ഡല്‍ഹിക്ക് ആശ്വാസം; ഡു പ്ലെസിസും ട്രിസ്റ്റൻ സ്റ്റബ്സും തിരിച്ചെത്തി
Sunday, May 18, 2025 12:36 AM IST
ഡൽഹി: ഡൽഹി ക്യാപിറ്റൽസിന് ആശ്വാസമായി വൈസ് ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും ട്രിസ്റ്റൻ സ്റ്റബ്സും ടീമിൽ തിരിച്ചെത്തി.
അതേസമയം ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡോണോവൻ ഫെരേരയും തിരിച്ചെത്തില്ലെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
ഡു പ്ലെസിസ് ആറ് മത്സരങ്ങളിൽനിന്ന് 168 റണ്‍സും സ്റ്റബ്സ് 11 മത്സരങ്ങളിൽനിന്ന് 259 റണ്‍സും നേടി ഡൽഹിക്കായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളാണ്. പേസ് ആക്രമണം നയിക്കുന്ന മിച്ചൽ സ്റ്റാർക്കിന്റെ (11 മത്സരത്തിൽനിന്ന് 14 വിക്കറ്റ്) അഭാവം ടീമിന് തിരിച്ചടിയാണ്.
ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ് ഡൽഹിയുടെ അടുത്ത മത്സരം.
11 കളികളിൽനിന്ന് 13 പോയിന്റുമായി ഡൽഹി അഞ്ചാം സ്ഥാനത്താണ്.