സിന്നര്‍ മുന്നോട്ട്
Tuesday, July 1, 2025 10:54 PM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ യാനിക് സിന്നര്‍ രണ്ടാം റൗണ്ടില്‍. ലൂക്ക നര്ദിയെയാണ് തോല്‍പ്പിച്ചത്.
സ്കോര്‍: 6-4, 6-3, 6-0. വനിതാ സിംഗിള്‍സില്‍ ഇഗ ഷ്യാങ്ടെക്, നവോമി ഒസാക്ക, ജാസ്മിന് പൗളിനി, പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍കാരാസ്, ടെയ്ലര് ഫ്രിറ്റ്സ് തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
വനിതാ സിംഗിള്‍സില്‍ ജെസിക്ക പെഗുല, ഷെങ് ക്വിന്‍വെന്‍, പൗല ബഡോസ, പുരുഷ സിംഗിള്‍സില്‍ ലോറെന്‍സോ മുസെറ്റി, ഹോള്‍ഗര്‍ റൂണ് എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.