റയല്‍ മാഡ്രിഡ് x യുവന്റസ്
Tuesday, July 1, 2025 2:43 AM IST
മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറിലെ ഓള് യൂറോപ്പ് പോരാട്ടത്തില്‍ ഇറ്റലിക്കാരായ യുവന്റസും സ്പാനിഷുകാരായ റയല്‍ മാഡ്രിഡും കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ സമയം ഈ അര്‍ധരാത്രി 12.30നാണ് കിക്കോഫ്. ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരാണ് യുവന്റസ്. റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരും.
ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നു വിശ്രമത്തിലായിരുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ റയലിന്റെ ജഴ്സിയില്‍ ഇറങ്ങുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്.