ജിസ്മോന് ചെയര്മാന്
Tuesday, July 1, 2025 10:54 PM IST
കോട്ടയം: കേരളത്തിന്റെ ആര്‍ബിറ്റര്‍ കമ്മീഷന് ചെയര്‍മാനായി ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ജിസ്മോനെ വീണ്ടും നിയോഗിച്ചു.
ലോക ചെസ് ഫെഡറേഷന്റെ അന്താരാഷ്ട്ര അര്‍ബിറ്റര്‍ ടൈറ്റില്‍ കേരളത്തില്‍ നിന്നും ആദ്യമായി ലഭിച്ച വ്യക്തിയാണ്. മേലുകാവുമറ്റം സ്വദേശിയായ ജിസ്മോന്, ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ്.