അമേരിക്ക x മെക്സിക്കോ ഫൈനല്‍
Friday, July 4, 2025 2:38 AM IST
ന്യൂയോര്‍ക്ക്: കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ 2025 കിരീടത്തിനായി അമേരിക്കയും മെക്സിക്കോയും കൊമ്പുകോര്‍ക്കും.
നിലവിലെ ചാമ്പ്യന്മാരാണ് മെക്സിക്കോ. സെമിയില്‍ 1-0ന് ഹോണ്ടുറാസിനെ കീഴടക്കിയാണ് മെക്സിക്കോ ഫൈനലില്‍ എത്തിയത്. ആതിഥേയരായ അമേരിക്ക സെമിയില്‍ 2-1നു ഗ്വാട്ടിമാലയെ തോല്‍പ്പിച്ചു.