ഇന്ത്യന്‍ വനിതകള്‍ക്കു മൂന്നാം ജയം
Thursday, July 3, 2025 2:43 AM IST
ചിയാങ് മായ് (തായ്ലന്ഡ്): എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് 2026 യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കു തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ 5-0ന് ഇറാക്കിനെ തകര്‍ത്തു.
തോല്‍വിയോടെ ഇറാക്ക് പുറത്തായി. മൂന്നു ജയത്തോടെ ഇന്ത്യയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഒമ്പത് പോയിന്റുമായി തായ്ലന്ഡും ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍, ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം.
ഇന്ത്യ മംഗോളിയയെ 0-13നും ടിമോര്‍ ലെസ്റ്റെയെ 4-0നും കീഴടക്കിയിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളിലായി എതിര് പോസ്റ്റുകളില്‍ ഇന്ത്യന്‍ വനിതകള്‍ അടിച്ചുകൂട്ടിയത് 22 ഗോള്‍. ഒരു ഗോള്‍ പോലും വഴങ്ങിയില്ല എന്നതും ശ്രദ്ധേയം.