മും​​ബൈ: ഇ​​ന്ത്യ​​ന്‍ മു​​ന്‍ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​നാ​​യ രോ​​ഹി​​ത് ശ​​ര്‍​മ​​യു​​ടേ പോ​​രി​​ല്‍ മും​​ബൈ വാ​​ങ്ക​​ഡേ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ പ്ര​​ത്യേ​​ക സ്റ്റാ​​ന്‍​ഡ്.

വാ​​ങ്ക​​ഡേ​​യി​​ല്‍ രോ​​ഹി​​ത് ശ​​ര്‍​മ സ്റ്റാ​​ന്‍​ഡ് മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഇ​​ന്ന​​ലെ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​ജി​​ത് വ​​ഡേ​​ക്ക​​ര്‍, ശ​​രദ് പ​​വാ​​ര്‍ സ്റ്റാ​​ന്‍​ഡു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ഇ​​ന്ന​​ലെ ന​​ട​​ന്നു.


ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ല്‍​നി​​ന്ന് ഈ ​​മാ​​സം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച രോ​​ഹി​​ത് ശ​​ര്‍​മ, നി​​ല​​വി​​ല്‍ ഐ​​പി​​എ​​ല്ലി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​നു​​വേ​​ണ്ടി ക​​ളി​​ക്കു​​ന്നു​​ണ്ട്. 2024 ലോ​​ക​​ക​​പ്പ് നേ​​ട്ട​​ത്തി​​നു പി​​ന്നാ​​ലെ രോ​​ഹി​​ത് രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ചി​​രു​​ന്നു.